Sports
₹199
Thursday, 27 August
Ends Friday, 28 August
നീലം കൾച്ചറൽ സെന്റർ – കേരളയുടെ ഔദ്യോഗിക തുടക്കത്തിന്റെ ഭാഗമായി, മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2026 ഓഗസ്റ്റ് 27, 28 തീയതികളിൽ തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ദ്വിദിന ജനകീയ സാംസ്കാരികോത്സവമാണ് “തലപാവ് – ദി റിഥം ഓഫ് റിവോൾട്ട്, സീസൺ 1.” കേരളത്തിന്റെ സാമൂഹിക–സാംസ്കാരിക ചരിത്രത്തെയും സമകാലിക വിഷയങ്ങളെയും കല, സംഗീതം, സാഹിത്യം, സിനിമ, സംവാദം എന്നിവയിലൂടെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. സംവിധായകനും നീലം കൾച്ചറൽ സെന്റർ സ്ഥാപകനുമായ പാ. രഞ്ജിത്ത്, റാപ്പർമാരും സംഗീതപ്രവർത്തകരുമായ വേടൻ, അറിവ്, വിവിധ സിനിമാ–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. #neelamculturalcentre #mediapartner
Book / Register